HOME
DETAILS

ആര്യാടന്റെ വീടിനു മുന്നിലെ പൊലിസ് കാവല്‍ പിന്‍വലിച്ചു

  
backup
September 22 2016 | 21:09 PM

%e0%b4%86%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf



നിലമ്പൂര്‍: മന്ത്രിയായിരിക്കെ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂരിലെ വസതിക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയ പൊലിസ് കാവല്‍ പിന്‍വലിച്ചു മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം പൊലിസിന്റെ പിടിയിലാകുകയും കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇനിയും സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും, മന്ത്രി പദവിയില്ലാതിരുന്നിട്ടും പൊലിസിന്റെ കാവല്‍ കാവല്‍ തുടര്‍ന്ന് പോന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലായെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും മറുപടി ലഭിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് സംസ്ഥാനത്ത് എത്തുന്നതിന്റെ ഭാഗമായി സുരക്ഷക്കു വേണ്ടിയാണ് പൊലിസുകാരെ പിന്‍വലിച്ചതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച മറുപടി. 23 മുതല്‍ 25വരെ ഇവര്‍ പ്രധാനമന്ത്രിയുടെ ചുമതലയിലാണ്. അതേസമയം പ്രധാനമന്ത്രി പോയതിനു ശേഷവും ആര്യാടന്റെ വീടിനുള്ള പൊലിസ് കാവല്‍ ഉണ്ടാവില്ലെന്നാണ് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കിയത്. 2013 ന്റെ ആദ്യത്തിലാണ് ആര്യാടന്റെ വീടിനു കാവല്‍ ഏര്‍പ്പെടുത്തിയത്. കോടതിപ്പടിയിലെ മകളുടെ വീടിനു മുമ്പിലും കാവല്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
മൂന്നു വര്‍ഷം പിന്നിട്ടിട്ടും മാവോയിസ്റ്റ് വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനാവാതെ പൊലിസും വനം വകുപ്പും ഇരുട്ടില്‍ തപ്പുകയാണ്.
മാവോയിസ്റ്റ് വിഷയത്തില്‍ ഇനിയും വ്യക്തത കണ്ടെത്താനാവാത്ത സാഹചര്യത്തിലും സ്ഥാനമാനങ്ങള്‍ ഇല്ലാതിരുന്നിട്ടും ആര്യാടന്‍ മുഹമ്മദിന്റെ വസതിയിലെ കാവല്‍ ചര്‍ച്ചാവിഷയമായിരുന്നു ഒന്നില്‍ കൂടുതല്‍ എം.എസ്.പി പൊലിസുകാരാണ് രാത്രിയും പകലും വീടിനു മുന്നില്‍ ആയുധവുമായി കവല്‍ നിന്നിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago