ഭൂമിയുടെ പോക്ക് വരവ് നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറുന്നു സംവിധാനം ആദ്യം പൂര്‍ത്തിയായത് പാതായ്ക്കര വില്ലേജില്‍
പെരിന്തല്‍മണ്ണ: ഭൂമിയുടെ പോക്ക് വരവ് നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറുന്ന സംവിധാനം ആദ്യം പൂര്‍ത്തിയായത് പാതായ്ക്കര വില്ലേജില്‍. ഭൂമി ഇടപാടുകള്‍ കാര്യക്ഷമവും സുധാര്യവുമാക്കുന്നതിന് റവന്യൂ - രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആക്കുന്നത്. പാലക്കാട് എന്‍.ഐ.ടി രൂപപെടുത്തിയ റിലൈസ് സോഫ്റ്റ് വെയറിലൂടെയാണ് ഭൂമിയുടെ പോക്ക് വരവ് ഓണ്‍ലൈന്‍ സംവിധാനത്തിലാകുന്നത്. ഭൂമി ഇടപാടിന് വേ@ണ്ടി വില്ലേജ് ഓഫീസില്‍ ആധാരം സമര്‍പ്പിച്ചാല്‍ അധാരം പരിശോധിച്ച് അപ്പോള്‍ തന്നെ കൈവശ രേഖ നല്‍കും. ഭൂമിയുടെ യഥാര്‍ഥ അവകാശിയെന്ന് ഉറപ്പ് വരുത്തി കൈവശരേഖയുടെ കംപ്യൂട്ടര്‍ പ്രിന്റാണ് നല്‍കുക. ഈ രേഖ ആധികാരിക രേഖയായി പരിഗണിക്കും. ഈ രേഖ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ വിവരങ്ങള്‍ അപ്പോള്‍ തന്നെ വില്ലേജ് ഓഫീസിലെ കംപ്യൂട്ടറില്‍ എത്തും. അന്നു തന്നെയോ അല്ലെങ്കില്‍ ര@ണ്ട് ദിവസത്തിനകമോ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. സംവിധാനം വരുന്നതോടെ കൈവശ രേഖ ലഭിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ആഴ്ചകള്‍ കാത്തിരിക്കേണ്ടണ്ട സ്ഥിതി ഒഴിവാക്കാനാകും. ഭൂമിയുടെ പോക്ക് വരവിനും, രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ സംവിധാനം ആദ്യം പൂര്‍ത്തിയായത് പെരിന്തല്‍മണ്ണ താലൂക്കിലെ പാതായ്ക്കര വില്ലേജിലാണ്.
തഹസില്‍ദാര്‍ എന്‍.എം മെഹറലി കൈവശരേഖയുടെ കംപ്യൂട്ടര്‍ പ്രതി വെള്ളിലാപറമ്പത്ത് ശിവശങ്കരന്‍ എന്നയാള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ തഹസില്‍ദാര്‍ പി. ലത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.വല്ലഭന്‍,ജാഫറലി, വില്ലേജ് ഓഫീസര്‍ പി വൃന്ദ, നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍ രാജ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഭൂമിയുടെ പോക്ക് വരവ് ഓണ്‍ലൈനിലൂടെ കൊ@ണ്ടുവരാന്‍ പാതാക്കര വില്ലേജിന് സാധിച്ചു. അടുത്ത നവംബറോടെ സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും സംവിധാനം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."