HOME
DETAILS
MAL
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരായ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറായില്ല
backup
February 29 2016 | 10:02 AM
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കോടതിലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയാറായില്ല. ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്തഗിയുടെ അനുമതി നേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് എസ്.എ.ആര്. ഗിലാനി എന്നിവര്‍ക്കെതിരെ കോടതിലക്ഷ്യ നടപടിയെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."