അഖിലകേരള നാടകമേള ഒക്ടോബര്‍ 23 മുതല്‍
എടപ്പാള്‍: എടപ്പാള്‍ നാടക അരങ്ങിന്റെ എട്ടാമത് അഖിലകേരള പ്രഫഷണല്‍ നാടക മത്സരം ഒക്ടോബര്‍ 23 മുതല്‍ 29 വരെ നടത്താന്‍ അരങ്ങു യോഗം തീരുമാനിച്ചു. 23നു വൈകുന്നേരം ഏഴിനു മന്ത്രി കെ.ടി.ജലീല്‍ നാടകമേള ഉദ്ഘാടനം ചെയ്യും. ശിവജി ഗുരുവായൂര്‍ മുഖ്യാഥിതിയാകും. ചടങ്ങില്‍ മലബാര്‍ മനോഹരന്‍, രജനി മുരളി, വത്സല ബാലഗോപാല്‍ എന്നിവരെ ആദരിക്കും.
25 നു നടക്കുന്ന കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ സാജന്‍ പള്ളുരുത്തിയും എടപ്പാള്‍ വിശ്വനും പങ്കെടുക്കും. 27 നു റഗൂണ്‍ റഹ്മാന്‍, പരുത്തുള്ളി രവീന്ദ്രന്‍ എന്നിവര്‍ ടിയാര്‍സി അനുസ്മരണം നടത്തും. 28 നു 'മാറിയകാലത്തു യുവതയുടെ നാടക ചിന്ത' എന്ന വിഷയത്തില്‍ എം.ബി.ഫൈസല്‍, ഇഫ്ത്തിഖാറുദ്ധീന്‍, കെ.ബാബുരാജ്, ഇ.ശിവകുമാര്‍, എം.വി.ജലീല്‍ മാസ്റ്റര്‍ പങ്കെടുക്കും.
29നു നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ലാല്‍ജോസ്,ആലംങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യാഥിതികളാകും.
യോഗത്തില്‍ പ്രഭാകരന്‍ നടുവട്ടം അധ്യക്ഷനായി. സുധീര്‍ ബാബു, ദാസ് കുറ്റിപ്പാല, പപ്പന്‍ വടകര, ഇ.ആര്‍.ലിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."