ശ്രവണ സഹായിയുടെ പ്രാധാന്യത്തിന് സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍
മലപ്പുറം: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങു(നിഷ്)മായി സഹകരിച്ചു കേള്‍വി കുറവു ശ്രവണ സഹായിയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചു മാതാപിതാക്കള്‍കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും സ്‌പെഷ്യല്‍ എഡ്യുകേറ്റര്‍മാര്‍ക്കും സൗജനന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ പങ്കെടുകുന്നതിനായി സജ്ജീകരണങ്ങള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 24 നനു രാവിലെ 10.30 മുതല്‍ ഒരു വരെയാണു സെമിനാര്‍. സെമിനാറിനു നിഷ് ഫാക്കല്‍റ്റി ആര്യ ചന്ദ് നേതൃത്വം നല്‍കും.
തല്‍സമയ വിഡിയോ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ് ക്യാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളുള്ള കംപ്യൂട്ടര്‍ ഉപയോഗിച്ച് വേേു:ിശവെ.മര.ശിീവേലൃിെലം4െ62 എന്ന വെബ് അഡ്രസിലൂടെ നേരിട്ടും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. സൗജന്യ സെമിനാറില്‍ പങ്കെടുക്കന്നതിനു സെപ്റ്റംബര്‍ 24നനു രാവിലെ 10.30 ന് എത്തണം. പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് സോഷ്യല്‍ വര്‍ക്കര്‍ 9895701222 എന്ന നമ്പറിലോ ഓഫിസ് നമ്പറായ 04832978888 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."