പുത്തനത്താണി ബസ് സ്റ്റാന്‍ഡ്; ബസുകളുടെ പ്രവേശനം ഉടന്‍
പുത്തനത്താണി: അനിശ്ചിതത്വം നീങ്ങി, പുത്തനത്താണി ബസ്‌സ്റ്റാന്‍ഡ് പ്രവേശനം യാഥാര്‍ഥ്യത്തിലേക്ക്. കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍.ടി.എയുടെ നേതൃത്വത്തിലുള്ള യോഗം ബസ് സ്റ്റാന്‍ഡ് തുറക്കുന്നതിന് തീരുമാനമെടുത്തു. ഇതനുസരിച്ച് ആതവനാട് പഞ്ചായത്ത് അടുത്തദിവസം ബസ് പ്രവേശനത്തിന് സത്വരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മാഈല്‍ അറിയിച്ചു.
പരേതനായ തേവര്‍പറമ്പില്‍ കോയക്കുട്ടി ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുത്തനത്താണി ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. ഇതിനിടയില്‍ സ്ഥലംവിട്ടു നല്‍കിയ കോയക്കുട്ടി ഹാജിയുടെ ബന്ധുക്കള്‍ ബസ് സ്റ്റാന്‍ഡ് തുറക്കാന്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കുന്നതിന് സത്വരനടപടി സ്വീകരിക്കുവാന്‍ കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആ.ര്‍.ടി.എക്ക് വിടുകയുമായിരുന്നു. ആര്‍.ടി.എ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപെടുത്തുന്നതിന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ബസ് പാര്‍ക്കിങ് ഏരിയയില്‍ അടിസ്ഥാനമായ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ആര്‍.ടി.എക്ക് ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് നല്‍കി.
ദേശീയപാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് ബസ്‌വേയും ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും രൂപരേഖയുണ്ടണ്ടാക്കി പഞ്ചായത്തുമായി ധാരണയിലെത്തി. ബസ് ട്രാക്കിങ് അടയാളപ്പടുത്തുന്നതിന് വന്ന മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് ഇതിന് തടസ്സമായി.ഒടുവില്‍ സ്റ്റാന്‍ഡ് അടച്ചിട്ടു.
ഇവക്കു പുറമെ ഭരണമാറ്റവും ഉദ്യോഗസ്ഥ സ്ഥലമാറ്റവും വീണ്ടണ്ടും അനിശ്ചിതത്തിലാക്കി. ഒടുവില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍.ടി.എ യോഗമാണ് സ്റ്റാന്‍ഡ് തുറന്ന് കൊടുക്കുന്നതിന് തീരുമാനത്തിലെത്തിയത്.
ഇനി ട്രാക്കിങും, പൊലിസ്-മോട്ടോര്‍ വെഹിക്കിള്‍, പഞ്ചായത്തും ചേര്‍ന്ന് പ്രവേശനസമയം കണ്ടെണ്ടത്തുക മാത്രമാണ് ചെയ്യേണ്ടണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."