കെ.എം.എ ലത്വീഫ് ഹാജി അനുസ്മരണവും പ്രാര്‍ഥനാ സദസും നടത്തി
വെട്ടത്തൂര്‍: സാമൂഹ്യ സേവന രംഗത്തു സദാസന്നദ്ധനായിരുന്ന കെ.എം.എ ലത്വീഫ് ഹാജിയുടെ വിയോഗം സമൂഹത്തിനു താങ്ങാനാവാത്ത ആഘാതമാണെന്ന് എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ . വെട്ടത്തൂര്‍ കാപ്പ് പള്ളിപ്പടിയില്‍ സംഘടിപ്പിച്ച കെ.എം.എ ലത്വീഫ് ഹാജി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെയും നന്മയുടെയും പക്ഷത്തു നിലകൊണ്ട മഹത് വ്യക്തിയായിരുന്നു ലത്വീഫ് ഹാജിയെന്ന് ആദ്യശ്ലേരി ഹക്കീം ഫൈസി അനുസ്മരിച്ചു. കാപ്പ് മഹല്ല് ഖാളി അബ്ദുല്‍ അസീസ് ഫൈസി അധ്യക്ഷനായി. ഡോ.നാട്ടിക മുഹമ്മദാലി, ഹാജി കെ.മമ്മദ് ഫൈസി, പാലോളി മുഹമ്മദാലി, നാലകത്ത് സൂപ്പി, ഉസ്മാന് ഫൈസി മണ്ണാര്‍ക്കാട്, ഇപ്പു ഫൈസി, അഡ്വ.മജീദ് പൊടിയാട്, എന്‍.അബ്ദുള്ള ഫൈസി സംസാരിച്ചു.
പ്രാര്‍ഥനാ സദസിന് അബ്ദുല്‍ നാസര്‍ അന്‍വരി നേതൃത്വം നല്കി. അശ്റഫ് കൈപ്പകഞ്ചേരി സ്വാഗതവും ഇബ്റാഹീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."