വിമാനം പറത്താന്‍ ഇനി വേങ്ങര സ്വദേശിയും
വേങ്ങര: കോക്പിറ്റിന്റെ ആകാശ ഉയരങ്ങളില്‍ വിമാനവുമായി ഇനി വേങ്ങര ചേറൂര്‍ സ്വദേശിയും. പുനക്കത്ത് അബ്ദുല്‍ വാസിഹിനാണ് ജറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായി ജോലി കിട്ടിയത്. 28കാരനായ വാസിഹ് പ്ലസ്ടു പഠനത്തിനു ശേഷം തന്റെ സ്വപ്നമായി കണ്ടതായിരുന്നു പൈലറ്റ് ജോലി. മൂന്നു വര്‍ഷം എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിംഗ് കോഴ്‌സ് ബംഗളൂരുവി ല്‍ നിന്നു പൂര്‍ത്തിയാക്കി. നാഗ്പൂര്‍ സി.എ.ഇ. ഏവിയേഷന്‍ അക്കാദമിയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സും പൂര്‍ത്തിയാക്കി.
17 മാസത്തെ കോഴ്‌സ് കഴിഞ്ഞാണ് 2012ല്‍ പൈലറ്റ് ലൈസന്‍സ് കിട്ടിയത്. ഇതിനിടെ ഒരു മാസം പാരീസില്‍ പരിശീലനവും നടത്തി. പ0നശേഷം കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നോണ്‍ ഷെഡ്യൂള്‍ ഓപറേഷന്‍ കമ്പനിയില്‍ ഡ്യൂട്ടി മാനേജറായി. ഇതിനിടെ ഒരു വര്‍ഷത്തോളം പൈലറ്റ് പരിശീലകനുമായി വാസിഹ് . ഇപ്പോള്‍ ഡല്‍ഹിയിലും തുടര്‍ന്നു മുംബെയിലെയും രണ്ട് മാസത്തെ ജറ്റ് എയര്‍വെയ്‌സില്‍ പരിശീലനത്തോടെ വാസിഹിന്റെ സ്വപ്നം പൂവണിയും. ഈ മാസം 12നാണു ജറ്റ് എയര്‍വെയ്‌സുമായുള്ള കരാറില്‍ ഒപ്പിട്ടത്. ചേറൂര്‍ പുനക്കത്ത് അബ്ദു റഹീം, ജമീല ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."