എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
പി.ജി പ്രവേശനപ്പരീക്ഷ
സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു), ജേര്‍ണലിസം (എം.സി.ജെ), എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും ആനിമേഷന്‍, സിനിമ ആന്റ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം.എ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമുകളിലേക്കും പ്രവേശനപ്പരീക്ഷക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു. എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളുടെയും പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യതാപരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. വിശദമായ നോട്ടിഫിക്കേഷനും കോളജുകളുടെയും കോഴ്‌സുകളുടെയും വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലശാല വെബ് സൈറ്റില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 24ന് മുന്‍പ് ഡപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക് -1), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ലഭിക്കണം.
ബി.പി.എഡ് അപേക്ഷ
മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ബി.പി.എഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു. അംഗീകൃത ബിരുദവും ശാരീരിക ക്ഷമതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെയും ശാരീരിക ക്ഷമതാ പരീക്ഷയിലെ സ്‌കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 24ന് മുന്‍പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്-1), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ലഭിക്കണം.
പരീക്ഷാ തിയതി
നാലാം സെമസ്റ്റര്‍ എം.എച്ച്.എ (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2011-2013 അഡ്മിഷന്‍ സപ്ലിമെന്ററി), എം.പി.എച്ച് (2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സെപ്റ്റംബര്‍ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 14ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സെപ്തംബര്‍ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 30 വരെയും സ്വീകരിക്കും.
പുനഃപ്പരീക്ഷ
മെയ് ആറിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, മാന്നാനം കെ.ഇ കോളജ് എന്നിവിടങ്ങളില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ - 2012 മുതലുള്ള അഡ്മിഷന്‍) കോര്‍ കോഴ്‌സ് 7 - മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് പേപ്പറിന്റെ പരീക്ഷ റദ്ദാക്കി. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പേപ്പറിന്റെ പുനഃപ്പരീക്ഷ സെപ്റ്റംബര്‍ 30ന് രാവിലെ 9.30 മുല്‍ 12.30 വരെ പത്തംതിട്ട കാതോലിക്കേറ്റ് കോളജ്, മാന്നാനം കെ.ഇ കോളജ് എന്നിവിടങ്ങളില്‍ നടത്തും.
വൈവാ വോസി
എം.എ സോഷ്യോളജി (ഓഫ് കാമ്പസ് - റഗുലര്‍സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി 2016 ഏപ്രില്‍, മെയ് പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്തംബര്‍ 27ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
എം.എ ഇസ്ലാമിക് ഹിസ്റ്ററി നാലാം സെമസ്റ്റര്‍ (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി), മൂന്നും നാലും സെമസ്റ്റര്‍ രണ്ടാം വര്‍ഷ (പ്രൈവറ്റ് - റഗുലര്‍സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്റ്റംബര്‍ 27ന് എറണാകുളം മഹാരാജാസ് കോളജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
സ്‌പോട്ട് അഡ്മിഷന്‍
തൊടുപുഴ യൂനിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ 2016-17 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 26ന് കോളജില്‍ വച്ച് നടത്തും. ബന്ധപ്പെട്ട ബി.ടെക് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കാണ് യോഗ്യത. അവസാന വര്‍ഷം റിസല്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യോഗ്യതയില്‍ ഇളവും ഫീസാനുകൂല്യവും ലഭ്യമാണ്. ആദ്യസെമസ്റ്റര്‍ ഫീസ് 66,250 രൂപ. വിശദവിവരങ്ങള്‍ക്ക് 04862-256222, 9447740696
എം.പി.റ്റി സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന എം.പി.റ്റി കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം ഗാന്ധിനഗറിലെ എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.ാെല.ലറൗ.ശി, ഫോണ്‍: 0481-6061012, 6061014.
എസ്.എം.ഇ പി.ജി ക്ലാസ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന എല്ലാ പി.ജി കോഴ്‌സുകളുടെയും ക്ലാസുകള്‍ സെപ്റ്റംബര്‍ 28ന് ആരംഭിക്കും. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം അഡ്മിറ്റ് കാര്‍ഡുമായി അന്നേദിവസം 10 മണിക്ക് കോളജില്‍ എത്തിച്ചേരണം. ഫോണ്‍: 0481-6061012, 6061014.
സീറ്റൊഴിവ്
സ്‌കൂള്‍ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് വകുപ്പില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി 0481-2731043 എന്ന നമ്പരില്‍ ബന്ധപ്പെടണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനമായ തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിങില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗണിതശാസ്ത്ര അദ്ധ്യാപകരെയും ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് വകുപ്പില്‍ അസോസിയേറ്റ് പ്രഫസര്‍മാരെയും നിയമിക്കുന്നതിനുവേണ്ടിയുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 26ന് സര്‍വകലാശാല കാമ്പസില്‍ വച്ച് നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍. ഫോണ്‍ 0481-2731032, 2733409.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."