പോഷകാഹാരമേള സംഘടിപ്പിച്ചു
എടപ്പാള്‍: ആരോഗ്യ പൂര്‍ണമായ ജീവിതത്തിന് പോഷകാഹാരത്തിന്റെ പ്രസക്തി സമൂഹത്തെ ബോധ്യപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പോഷകാഹാരമേള സംഘടിപ്പിച്ചു. മുരങ്ങയില, ചേമ്പിന് തണ്ടണ്ട്, ഉണ്ണിപിണ്ടണ്ടി, പയറുവര്‍ഗങ്ങള്‍, മാണിതട്ട തുടങ്ങിയവ ഉപയോഗപെടുത്തി ഇരുപത്തഞ്ചോളം വിഭവങ്ങളാണ് തയാറാക്കിയത്.
ആശാപ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിഭവങ്ങള്‍ ഒരുക്കിയത്. പോഷകാഹാരവാരാചരണത്തിന്റെ ഭാഗമായി വാര്‍ഡ് ആരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാലടി ഗ്രാമ പഞ്ചായത്തിലെ വെള്ളേപാടം അങ്കണവാടിയില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, പഞ്ചായത്ത് അംഗം എം.വി പ്രേമ, സി.ആര് ശിവപ്രസാദ്, രാജേഷ് പ്രശാന്തിയില്‍, കെ.എ കവിത, കെ വിശാലാക്ഷി, സുഷമ വിജയന്, കെ.എം ആമിന, വി സജിനി, പി ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."