എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല്‍ കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
പരപ്പനങ്ങാടി: തീരപ്രദേശങ്ങളില്‍ ധാര്‍മിക ശാക്തീകരണം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവല്‍ക്കരണ പദ്ധതിയായ കോസ്റ്റല്‍ കെയറിന്റെ ജില്ലാ തല ഉദ്ഘാടനം പരപ്പനങ്ങാടി അരയന്കടപ്പുറത്ത് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, ശേഷി വികസനം, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ തീരദേശ മേഖലക്ക് അനുവദിക്കുന്ന പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ വിവിധ മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി തീരദേശത്തെ ജനങ്ങളെ ബോധവല്ക്കരിക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. റഹീം മാസ്റ്റര്‍ ചുഴലി, സയ്യിദ് എ.എസ്.കെ തങ്ങള്‍ കൊടക്കാട്, ജില്ലാ സെക്രട്ടറി സഹീര്‍ അന്‍വരി പുറങ്ങ്, ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍നാസര്‍ കോഡൂര്‍, ഇ.എസ് അബ്ദുറഹ്മാന് ഹാജി തലക്കാട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി ഖുവൈത്ത്, ആഷിഖ് കുഴിപ്പുറം, സി.എം കുട്ടി സഖാഫി, എം.എ ജലീല്‍ സഖാഫി പുല്ലാര, അലി ഫൈസി പാവണ്ണ, സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്മാന് എച്ച്. ഹനീഫ, എ.പി.എസ് തങ്ങള്‍ കടലുണ്ടി, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, ശാക്കിര്‍ ഫൈസി കാളാട്, നൗഷാദ് ചെട്ടിപ്പടി, ജലീല്‍ വേങ്ങര, ശമീം ദാരിമി, സൈതലവി ഫൈസി, റാജിബ് ഫൈസി അരയന്‍കടപ്പുറം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."