മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
കോഴിക്കോട്: നഗരത്തില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേയും കര്‍ശന ശിക്ഷാ നടപടികള്‍ വരുന്നു. ഉദ്യോഗസ്ഥതലത്തില്‍ ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു കണ്ടെത്താനായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാനും നഗരസഭാ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
സന്നദ്ധ സംഘടനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതു ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കോര്‍പറേഷന്‍ ആരംഭിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ 1,000 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സബ്‌സിഡി നിരക്കില്‍ സ്ഥാപിക്കും.
നഗരത്തിലെ എല്ലാ സ്‌കൂളുകളിലും ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി അഞ്ച് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഒന്ന് എന്ന നിലയില്‍ മിനി പെല്ലറ്റ് യൂനിറ്റുകളും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."