നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ബി.ജെ.പി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ നാളെ രാവിലെ ഏഴു മുതല്‍ പത്തു വരെയും വൈകിട്ട് നാലു മുതല്‍ 7.30 വരെയും ബസുകള്‍, ടാക്‌സികള്‍ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലിസ് അറിയിച്ചു. ബാലുശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ വേങ്ങേരി- മലാപറമ്പ്- തൊണ്ടയാട്- അരയിടത്തുപാലം വഴി നഗരത്തില്‍ പ്രവേശിക്കേണ്ടതാണ്. ബാലുശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരയിടത്തുപാലം- തൊണ്ടയാട്- മലാപറമ്പ്- വേങ്ങേരി വഴി തിരിച്ചുപോകണം.
കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, വടകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്- മലാപറമ്പ്- തൊണ്ടയാട്- അരയിടത്തുപാലം വഴി നഗരത്തിലേക്കും കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, വടകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരയിടത്തുപാലം- തൊണ്ടയാട്- മലാപറമ്പ്- പൂളാടിക്കുന്ന് വഴി തിരിച്ചുപോകേണ്ടതുമാണ്.
വനയാട്, കുന്നമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്- തൊണ്ടയാട്-അരയിടത്തുപാലം വഴി നഗരത്തിലേക്കും തിരിച്ചുപോകേണ്ടവ അരയിടത്തുപാലം- തൊണ്ടയാട്- മെഡിക്കല്‍ കോളജ്- കാരന്തൂര്‍ വഴിയും പോകേണ്ടതാണ്.
കാരന്തൂര്‍, മൂഴിക്കല്‍, വെള്ളിമാട്കുന്ന് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മലാപറമ്പ്- തൊണ്ടയാട്- അരയടത്തുപാലം വഴി നഗരത്തിലേക്കും തിരിച്ചുപോകേണ്ട വാഹനങ്ങള്‍ അരയിടത്തുപാലം- തൊണ്ടയാട്- മലാപറമ്പ് വഴിയും പോകേണ്ടതാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."