15 രാജ്യങ്ങളിലെ പാചകവിദഗ്ധര്‍ പങ്കെടുക്കുന്ന ഭക്ഷ്യമേളനാളെ മുതല്‍
കൊച്ചി :ഗതകാല യാത്രകളെ അനുസ്മരിപ്പിക്കുംവിധം പാചകവൈദഗ്ധ്യം, വ്യാപാരം, സൗഹൃദം, സാംസ്‌കാരിക വിനിമയം എന്നിവയുടെ പാരമ്പര്യം പുനരാവിഷ്‌കരിക്കാന്‍ കേരളത്തിലെത്തുകയാണ് ചരിത്രപ്രസിദ്ധമായ സുഗന്ധവ്യഞ്ജന പാതയിലുടനീളമുള്ള 15 രാജ്യങ്ങളിലെ യാത്രികര്‍. രണ്ടായിരം വര്‍ഷം പഴക്കമുള്ള വാണിജ്യനാവിക പാതയിലുടനീളം കണ്ടുവരുന്ന രുചിഭേദങ്ങള്‍ ആഘോഷിക്കാന്‍ സംഘടിപ്പിക്കപ്പെടുന്ന സ്‌പൈസ് റൂട്ട് കളിനറി ഫെസ്റ്റിവലിന് (ഭക്ഷ്യമേള) നാളെ കൊച്ചിയില്‍ തുടക്കം കുറിക്കും.
വിനോദസഞ്ചാര മന്ത്രാലയവും യുനെസ്‌കൊയുമായി സഹകരിച്ച് കേരള ടൂറിസം സംഘടിപ്പിക്കുന്ന ഭക്ഷ്യമേള എറണാകുളം ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടിലെ വേദിയില്‍ 26 വരെ തുടരും. ഈജിപ്റ്റ്, ഇറാന്‍, ലെബനന്‍, ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തായ്‌ലാന്‍ഡ്, ഒമാന്‍, തുര്‍ക്കി, ഖത്തര്‍, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, മലേഷ്യ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രമുഖ പാചകവിദഗ്ധര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."