HOME
DETAILS
MAL
കേരളത്തില്‍ തെരഞ്ഞെടുപ്പ് മെയ് 16ന്: ഫല പ്രഖ്യാപനം 19ന്
backup
March 04 2016 | 11:03 AM
വോട്ടെടുപ്പ്: മെയ് 16(തിങ്കള്‍)
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: ഏപ്രില്‍ 22
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: ഏപ്രില്‍ 29
സൂക്ഷ്മ പരിശോധന: ഏപ്രില്‍ 30
നാമനിര്‍ദേശ പട്ടിക പിന്‍വലിക്കേണ്ട അവസാന തിയ്യതി: മെയ് 2
വോട്ടെണ്ണല്‍: മെയ് 19(വ്യാഴം)
ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് തിയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.മെയ് 16 തിങ്കളാഴ്ച്ചയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 29നാണ്. ഏപ്രില്‍ 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ടിനാണ് പത്രിക പിന്‍വലിക്കാനുനള്ള അവസാന തിയ്യതി.
കേരളത്തില്‍ മെയ് 19 വ്യാഴാഴ്ച്ചയാണ് വോട്ടെണ്ണല്‍ തീരുമാനിച്ചിരിക്കുന്നത്. കേരള നിയമസഭയുടെ കാലാവധി മെയ് 31ന് അവസാനിക്കും.
അസമില്‍ ഏപ്രില്‍ നാലിനും ഏപ്രില്‍ 11നുംരണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ ആറ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 4,11,17,21,25,30 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. പശ്ചിമബംഗാളില്‍ ഏപ്രില്‍ 4,11,17,21,25,30,മെയ് 5 തീയതികളിലായി വോട്ടെടുപ്പ് നടക്കും. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും മെയ് 16ന്് തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസിം സെയ്ദി അറിയിച്ചു.
കേരളത്തില്‍ 2.56കോടി വോട്ടര്‍മാരും 21498 പോളിംഗ് സ്‌റ്റേഷനുകളുമാണുള്ളത്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശവുമടക്കം 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. വോട്ടര്‍മാരുടെ ചിത്രം പതിപ്പിച്ച സ്ലിപ്പുകള്‍ കമ്മിഷന്‍ നല്‍കും. നോട്ടക്ക് ഇത്തവണ പുതിയ ചിഹ്നവും ഉള്‍പ്പെടുത്തി. നോട്ടയുടെ ചിഹ്നം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അവസാനം ചേര്‍ക്കും.
സ്ത്രീകള്‍ക്കു മാത്രം പ്രത്യേക ബൂത്തുകള്‍ ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കമ്മീഷന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പത്രിക നല്‍കുന്നതിന് പത്തു ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പെയ്ഡ് ന്യൂസ് നല്‍കുന്നത് ഒഴിവാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും അഞ്ച് കേന്ദ്ര നിരീക്ഷകരെ അയക്കും. കര്‍ശന നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."