HOME
DETAILS

വൈദ്യുതി ലാഭിക്കാനുള്ള പദ്ധതിയുമായി സ്റ്റുഡന്റ് പൊലിസ് കേഡറ്റ്

  
backup
September 22 2016 | 21:09 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%be%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa

തിരുവനന്തപുരം: വൈദ്യുതി ലാഭിക്കുന്നതിനുള്ള വ്യത്യസ്ത മാതൃക സംസ്ഥാന പൊലിസ് മേധാവിക്ക് മുന്നില്‍ അവതരിപ്പിച്ച് സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍. പൊലിസ്് ആസ്ഥാനത്ത് പൊലിസ്് മേധാവിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ്് കേഡറ്റുകളാണ് തങ്ങളുടെ പഞ്ചായത്തില്‍ വൈദ്യുതി ലാഭിക്കുന്നതിനുള്ള മാതൃകാ പദ്ധതി അവതരിപ്പിച്ചത്.
പഞ്ചായത്തിലെ 8,000 വീടുകളിലെ ഒരു 40 വാട്ട് ബള്‍ബ് ആറുമണി മുതല്‍ 10 മണിവരെ കെടുത്തിയാല്‍ പ്രതിമാസം 38,400 യൂനിറ്റ് വൈദ്യുതിയും ചാര്‍ജ് ഇനത്തില്‍ ഉപഭോക്താക്കള്‍ക്ക് 153,600 രൂപയും സര്‍ക്കാരിന് 307,200 രൂപയും ലാഭിക്കാം. പ്രതിമാസം ഓരോ വീട്ടുകാരും 10 യൂനിറ്റ് വൈദ്യുതി കുറയ്ക്കുന്നതിനുള്ള കാംപയ്ന്‍ വഴി എട്ടു ലക്ഷം രൂപ നാട്ടുകാര്‍ക്കും 16 ലക്ഷം രൂപ സര്‍ക്കാരിനും ലാഭിക്കാമെന്നുള്ള പദ്ധതിയാണ് ചേമ്പിലോട് സ്‌കൂള്‍ എസ്.പി.സി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ എല്ലാ എസ്.പി.സി യൂനിറ്റുകളും ഇത് ഏറ്റെടുക്കുക വഴിയുള്ള ലാഭം ഒരു ചെറുകിട പദ്ധതിയില്‍ നിന്നും വിഭാവനം ചെയ്യുന്ന വൈദ്യുതിക്ക് തുല്യമാണെന്നും കുട്ടികള്‍ പറയുന്നു. ഇതടക്കം നിരവധി നിര്‍ദേശങ്ങളും കുട്ടികള്‍ ഡി.ജി.പിക്ക് മുന്നില്‍ എത്തിച്ചു.


എസ്.പി.സി. പദ്ധതി പത്താം ക്ലാസിലേക്കും കോളജ് തലത്തിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുമോ, സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള പോലെ എയ്ഡഡ് സ്‌കൂളുകളിലെ ഭക്ഷണച്ചെലവിന് ഫണ്ട് കൂട്ടുമോ, എല്ലാ സ്‌കൂളുകളിലും എസ്.പി.സി പദ്ധതി ആരംഭിക്കുമോ, സ്‌കൂള്‍- കോളജ് തലത്തില്‍ ഒരു വര്‍ഷമെങ്കിലുമുള്ള നിര്‍ബന്ധിത സൈനികപരിശീലനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോ, എസ്.പി.സി.യുടെ സാമ്പത്തിക സഹായം എയ്ഡഡ് സ്‌കൂളുകളില്‍ ലഭ്യമാക്കാമോ തുടങ്ങിയ ചോദ്യങ്ങളും കുട്ടികള്‍ സംസ്ഥാന പൊലിസ് മേധാവിയുടെ മുന്നില്‍ ഉന്നയിച്ചു.
എസ്.പി.സി പദ്ധതി സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതനുസരിച്ചു കൂടുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി പറഞ്ഞു. എസ്.പി.സി കുട്ടികളെ ട്രാഫിക്ക് നിയന്ത്രണം, മയക്കുമരുന്നിനും മറ്റുമെതിരെയുള്ള ബോധവല്‍കരണം, മയക്കുമരുന്നു വില്‍പന കണ്ടെത്തല്‍ തുടങ്ങിയ ചുമതലകളില്‍ പൊലിസിനെ സഹായിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത് ആദ്യം നടപ്പാക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി പറഞ്ഞു.
എസ്.പി.സി സംവിധാനം കുട്ടികള്‍ക്കു വലിയ ആത്മവിശ്വാസവും അച്ചടക്കബോധവും നല്‍കുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് എ.ഡി.ജി.പി ആര്‍ ശ്രീലേഖ പറഞ്ഞു. എസ്.പി മാരായ കാളിരാജ് മഹേഷ് കുമാര്‍, മുഹമ്മദ് ഷബീര്‍, രാഹുല്‍ ആര്‍ നായര്‍, എസ് സുരേന്ദ്രന്‍ തുടങ്ങിയവരും കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago