HOME
DETAILS
MAL
'വീട് വയ്ക്കാന്‍ സൗജന്യഭൂമി വിതരണം ചെയ്യണം
backup
September 22 2016 | 21:09 PM
'
കോഴിക്കോട്: കേരളത്തിലെ വീടില്ലാത്ത ഭിന്നശേഷി വിഭാഗങ്ങള്‍ക്കു വീട് വയ്ക്കാന്‍ മൂന്നു സെന്റ് ഭൂമി സൗജന്യമായി വിതരണം ചെയ്യണമെന്ന് മലബാര്‍ ബധിര അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വീട് നിര്‍മിക്കാന്‍ നല്കുന്ന സഹായം നാലു ലക്ഷമായി വര്‍ധിപ്പിക്കണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റില്‍പെട്ട മുഴുവന്‍ ബധിരര്‍ക്കും കാലപരിധിയില്ലാതെ തൊഴില്‍ നല്കാന് നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 25ന് നടക്കുന്ന അന്താരാഷ്ട്ര ബധിരദിനാചരണം നളന്ദ ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ഡോ. റോഷന് ബിജിലി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സി.കെ ബാലകൃഷ്ണന്, പി. വിജേഷ്, കെ. ഗോപിനാഥ്, രാജീവന് കാളിയോട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."