മാതളംപ്പറ്റ- മൈലാടി റോഡ് ഗതാഗതയോഗ്യമാക്കണം
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ മാതളംപ്പറ്റ- മൈലാടി റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നലു ആദിവാസി കോളനികളും മറ്റ് ജനവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിട്ടുപോലും റോഡിന്റെ സോളിംഗ് പ്രവൃത്തി നടത്താന്‍ പോലും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. ഒന്നരകിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡ് ചെളിക്കുളമായതോടെ കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്.
വനാതിര്‍ത്തിയോട് ചേര്‍ന്ന റോഡായതിനാല്‍ റോഡിന്റെ പല ഭാഗങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടുതുമൂലം വാഹനങ്ങള്‍ ഇതുവഴി ഓടാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും റോഡ് നന്നാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് സോളിംഗ് നടത്തി ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കാന്‍ ത്രിതല പഞ്ചായത്ത് അധികൃതര്‍ തയാറാകണമെന്നാണ് കോളനിക്കാരുടെ ആവശ്യം. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയെ അധികൃതര്‍ അവഗണിക്കുന്നത്. ഇതിനെതിരേ സമര പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."