HOME
DETAILS
MAL
മദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരേ കര്‍മസമിതി
backup
September 22 2016 | 22:09 PM
മാനന്തവാടി: കണിയാരത്ത് ബീവറേജസ് ഔട്ട്ലറ്റ് തുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ ജനകീയ കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരിയാരംകുന്ന്, പാലാക്കുളി, കണിയാരം, കുഴിനിലം എന്നിവിടങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ ചേരും. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് സബ് കലക്ടര്‍ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. 3000 ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാലു സ്കൂളുകള്‍, പള്ളി, ചര്‍ച്ച് എന്നിവയും കൂടാതെ ജനവാസ കേന്ദ്രവും ആദിവാസി കോളനികളുമുള്ള ഈ പ്രദേശത്ത് ബീവറേജ് തുറക്കാനുള്ള നീക്കം എന്തുവില കൊടുത്തും നേരിടുമെന്ന് സമിതിഅംഗങ്ങള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കര്‍മ്മസമിതി ചെയര്മാന് പി.വി ജോര്‍ജ് കണ്‍വീനര്‍ ജോസ് പുന്നക്കുഴി, വി.യു ജോയി, ഹുസൈന് കുഴിനിലം, പി ഉപ്പി, എ മാധവന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."