സര്‍ക്കാരിന്റെ നൂറു ദിനം: ജില്ലാതല ഉദ്ഘാടനം നാളെ
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിനാഘോഷത്തിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍ വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ 24,25 തിയതികളിലായി കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നാളെ രാവിലെ 9.30ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ശില്‍പശാല മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 1.30ന് പരിയാരം മെഡിക്കല്‍ കോളജുമായി സഹകരിച്ച് വടകര തണല്‍ ഒരുക്കുന്ന വൃക്കക്ക് ഒരു തണല്‍ മെഡിക്കല്‍ എക്‌സിബിഷനും വൃക്കരോഗ സൗജന്യപരിശോധനാ ക്യാംപും പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് കണ്ണൂരുമായി സഹകരിച്ച് നടത്തുന്ന പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10ന് വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധ രചനാ മത്സരവും, ചിത്രരചനാ മത്സരവും ചിത്രകാരന്‍ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം മുഹമ്മദ് യൂസഫ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, വി.പി മുനീര്‍, എം ഷമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."