യുവമോര്‍ച്ച നേതാവിനെ വെട്ടിയ സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം റോഡില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു സി. പി.എം പ്രവര്‍ത്തകരെ കൂടി പൊലിസ് അറസ്റ്റുചെയ്തു. പള്ളിക്കുന്നിലെ പടിക്കല്‍ വീട്ടില്‍ ആനന്ദ് (31), കെ.കെ വീട്ടില്‍ ആത്മകിരണ് (32), കടലായിത്തെരു ചില്ല ഹൗസില്‍ രജീഷ് (24) എന്നിവരെയാണു ടൗണ്‍ സി.ഐ കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്. കേസില്‍ ഡി.വൈ.എഫ്.ഐ ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീരാമനെ (29) ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ടെന്നു പൊലിസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെയാണ് പള്ളിക്കുന്ന് മില്‍ക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകന് ഉണ്ണി എന്ന ശരത്തിനു(27) വെട്ടേറ്റത്.
കൂടെയുണ്ടായിരുന്ന ഇടച്ചേരിയിലെ പുഷ്പരാജിനും(21) അക്രമത്തില്‍ പരുക്കേറ്റിരുന്നു. ശരത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."