ദലിത് യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരേ പരാതി
കണ്ണൂര്‍: ചേലോറ സ്വദേശിനിയായ ദലിത് യുവതിക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി. നാലു വര്‍ഷമായി ജാതിയുടെ പേരില്‍ പീഡിപ്പിക്കുന്ന റവന്യൂ ഉദ്യോസ്ഥര്‍ക്കെതിരേ പട്ടിക ജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ദലിത് ആദിവാസി പൗരാവകാശ കണ്‍വീനര്‍ എം ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മകളുടെ പ്ലസ്ടു പഠനത്തിനായാണ് കൊയില്യത്ത് മിനി ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ യുവതിയുടെ അപേക്ഷ റവന്യൂ അധികൃതര്‍ നിഷേധിക്കുകയായിരുന്നു. മിനിയുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അസീസ്- ഇസ്ലാം എന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തതായി മിനി പറഞ്ഞു.
വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ മൂന്ന് മക്കളുടെയും ജാതി പേര് റദ്ദാക്കി കീര്ത്താഡ്സിന് അയച്ചുകൊടുത്തതോടെ കുട്ടികളുടെ പഠനവും മുടങ്ങി. പിതാവിന്റെ പേരും മതവും തിരുത്തി നല്കാന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ മിനിയുടെ ഭര്‍ത്താവ് പ്രമോദും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."