സി.ഐ.ടി.യു ഒരു പാര്‍ട്ടിയുടെയും പോഷക സംഘടനയല്ല: എളമരം കരീം
തലശ്ശേരി: തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സി.ഐ.ടി.യു ഒരു പാര്‍ട്ടിയുടേയും പോഷക സംഘടനയല്ലെന്ന് എളമരം കരീം. മൂന്നുദിവസമായി തലശ്ശേരിയില്‍ നടന്നുവന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദ്ദേഹം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ തൊഴിലാളികളേയും സാധാരണക്കാരേയും പാപ്പരാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ആഗോളവത്കരണം കമ്പോളങ്ങളെ തീര്‍ത്തും പാപ്പരാക്കും.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല. പൊതുജന സേവനത്തില്‍ ലാഭനഷ്ടങ്ങള്‍ക്ക് പ്രാധാന്യമില്ല. ആശുപത്രിയുടേയും ലക്ഷ്യം ലാഭമല്ല, പൊതുജനസേവനമാണ്. അതുകൊണ്ട് പൊതുമേഖലയുടെ മഹത്വത്തെ കുറിച്ച് നാം മനസിലാക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന തൊഴില്‍ നിയമം ഉടച്ചുവാര്‍ക്കണമെന്നും എളമരം കരീം പറഞ്ഞു.
സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. എം.വി ജയരാജന്‍, കെ.പി സഹദേവന്‍, എ.എന്‍ ഷംസീര്‍ എംഎല്‍.എ, പുഞ്ചയില്‍ നാണു, ടി.പി ശ്രീധരന്‍ സംസാരിച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തലശേരി നഗരത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."