HOME
DETAILS

സ്‌കൂട്ടര്‍ യാത്രക്കാരനെ പൊലിസ് മര്‍ദിച്ച സംഭവം; അന്വേഷണം തുടങ്ങി

  
backup
September 22 2016 | 23:09 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0-2



ഉപ്പള : സ്‌കൂട്ടറില്‍ യാത്രചെയ്യവേ യാത്രക്കാരനെ ലാത്തി കൊണ്ടടിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ഈ സംഭവം  വിവാദമായതിനെ തുടര്‍ന്ന് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കാരണമാണ് അന്വേഷണം തുടങ്ങിയത്.
സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെനെതിരെയാണ്  മഞ്ചേശ്വരം എസ.ഐ  പ്രമോദ് ഡിപ്പാര്‍ട്ട്തല അന്വേഷണം തുടങ്ങിയത്. അതേ സമയം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ  കാസര്‍കോട് എ.ആര്‍ ക്യാംപിലെ പൊലിസുകാരനാണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ പൊലിസുകാര്‍ ഈ രീതിയില്‍ പല തവണ അടിച്ചതായും പ്രദേശ വാസികള്‍ പറയുന്നു.
അതേസമയം സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഉപ്പള മുസോടിയിലെ ഖാലിദിനെ (27) പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ  ജാമ്യത്തില്‍ വിട്ടയക്കുമെന്ന് മഞ്ചേശ്വരം പൊലിസ് പറഞ്ഞു.
എന്നാല്‍ യാത്രക്കാരനെ അടിച്ച  നടപടി തെറ്റാണെന്നും എന്നാല്‍ വീഡിയോ എടുത്തത് ചോദ്യം ചെയ്തതോടെ  മഞ്ചേശ്വരം അഡീഷണല്‍ എസ.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ  ഇയാള്‍ ചിലരേയും കൂട്ടിയെത്തി  ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നു പൊലിസ് പറയുന്നു. ഉപ്പളയില്‍ പൊലിസ് നടത്തുന്ന  വാഹന പരിശോധന അനുവദിക്കില്ലെന്ന്  ചിലര്‍ പ്രഖ്യാപിച്ചതായും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രദേശത്ത് നടത്തിയ  വാഹന പരിശോധനകളില്‍  നിയമം ലംഘിച്ച പല വാഹനങ്ങളുടേയും നമ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായും, യാഥര്‍ത്ഥ നമ്പര്‍ ഉള്ള വാഹന ഉടമകളെ കണ്ടെത്തുമ്പോള്‍  അവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞതായും പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  9 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  9 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  9 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  9 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  9 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  9 days ago