വെള്ളം തരാതെ കൃഷി ഉണങ്ങിയാല്‍ സര്‍ക്കാര്‍ നഷ്ട പരിഹാരം വേണം: ദേശീയ കര്‍ഷക സംരക്ഷണ സമിതി
പാലക്കാട്: മതിയായ മഴ ലഭിക്കാത്തതുകാരണം ജലസേചന പദ്ധതികളില്‍നിന്ന് വെള്ളം നല്‍കാതെ കൃഷി ഉണങ്ങിയാല്‍ മതിയായ നഷ്ടം നല്‍കുകയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യണമെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പറമ്പിക്കുളം-ആളിയാര്‍ നിന്നുള്ള കരാര്‍ പ്രകാരമുള്ള വെള്ളം ചോദിച്ചുവാങ്ങുന്നതിന് കേരളം ഭരിച്ച സര്‍ക്കാറുകള്‍ക്ക് കഴിയാതെ കര്‍ഷകരെ വഞ്ചിച്ചുവരികയാണ്. കേരള ഭരണകര്‍ത്താക്കള്‍ തമിഴ്‌നാട് സര്‍ക്കാറുകളെ ഭയപ്പെടുകയാണ്. കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ തമിഴ്‌നാട്ടിലെ ഭൂമികളെ പറ്റിയും സ്ഥലങ്ങളെപ്പറ്റിയും അന്വേഷണങ്ങള്‍ നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
നെല്ലിന്റെ താങ്ങ് വില 25 രൂപയായി വര്‍ദ്ധിപ്പിച്ച് നെല്ല് സംഭരണ വ്യവസ്ഥ പ്രകാരം നെല്ല് കയറ്റ് കൂലി മില്ലുകാരെക്കൊണ്ട് കൊടുപ്പിച്ച് നെല്ല് സംഭരണം കൃത്യതയോടെ നടപ്പാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.കെ.ശ്രീധരന്‍ ആധ്യക്ഷനായി. പാണ്ടിയോട് പ്രഭാകരന്‍, സി ജയന്‍, എ ജയരാമന്‍, കെ.എസ് ശ്രീരാമകൃഷ്ണന്‍, സി.ആര്‍ രാജേഷ്, വി ശിവരാമകൃഷ്ണന്‍, കെ വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."