പറക്കുളം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പാരിസ്ഥിതികപ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്ന്
പട്ടാമ്പി: പറക്കുളം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ആം ഇന്റസ്ട്രിയല്‍ മാനുഫാക്ചറിങ് കമ്പനി പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൈദ്രബാദ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും എത്തുന്ന മണ്ണ് സംസ്‌കരിച്ച് കോപ്പര്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏക കമ്പനിയാണിത്. ഇത് യാതൊരു വിധ മലിനീകരണവും സൃഷ്ടിക്കുന്നില്ല. ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പരിസരവാസികളായ ജനങ്ങള്‍ക്കുമറിയാം. ജനങ്ങളുടെ ആശങ്കമാറ്റാന്‍ എം.എല്‍.എയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ യോഗം ചേരുകയും കമ്പനി വല്ല പാരിസ്ഥിതിക ദോഷങ്ങളും സൃഷ്ടിക്കുന്നുണ്ടോയെന്ന് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ മ്മിറ്റി നടത്തിയ പഠനത്തിനും കമ്പനി പ്രവര്‍ത്തനത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ല.
ഇവിടെ ഒരു മാലിന്യവും കമ്പനി സൃഷ്ടിക്കുന്നില്ലെന്ന് വിദഗ്ധ സമിതിയുടെ പഠനത്തില്‍ തെളിയുകയും ചെയ്തതാണ്. എന്നാല്‍ കമ്പനി പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നുവെന്നും കമ്പനിയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നും പറഞ്ഞ് ഒരു ചെറിയ വിഭാഗം ജനങ്ങളെ ആശങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കമ്പനിയിലേക്ക് മണ്ണുമായി വന്ന ലോറി തടഞ്ഞ് രാസവസ്തുവാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പറഞ്ഞ് ജനങ്ങളെ ഭീതിയിലാക്കാനും ചിലര്‍ ശ്രമിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ വ്യവസായകേന്ദ്രം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉള്‍പെടെയുള്ളവയുടെ അനുമതിയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മനുഷ്യാവകശ കമ്മീഷന്‍ ഇടപെട്ടെന്നും കമ്പനി പൂട്ടണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടുവെന്നുമൊക്കെയുള്ള ആരോപണങ്ങളും പത്രവാര്‍ത്തകളും അടിസ്ഥാനരഹിതമാണ്.
പത്ത് കോടി രൂപ ചെലവിട്ടാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തോളമായി കമ്പനി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. ബാങ്ക് ലോണ്‍ ഉള്‍പടെ വാങ്ങിയാണ് സംരംഭം തുടങ്ങിയത്. ഇതിനെ തകര്‍ക്കാനുള്ളനീക്കം അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനം സന്ദര്‍ശിച്ച് ആര്‍ക്കും വിലയിരുത്താം. ജനങ്ങളെ ഭീതിയിലാക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. ടി.വി. മമ്മു, ഉസ്മാന്‍ പിലാക്കല്‍, ഹിഫ്‌സുറഹ്മാന്‍, മജീദ് പാലപ്പെട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."