രാജ്യറാണിക്ക് കുലുക്കല്ലൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന്
പട്ടാമ്പി: ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍വേ ലൈനില്‍ ഓടുന്ന തിരുവനന്തപുരം-നിലമ്പൂര്‍ രാജറാണി എക്സ്പ്രസിന് കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന് വികസന സമിതിയോഗം ആവശ്യപ്പെട്ടു.
കൊപ്പം, നെല്ലായ, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് യാത്ര ചെയ്യാനായി കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലേക്ക് അപ്രോച്ച് റോഡില്ലാത്തതും യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു. റോഡ് നിര്‍മാണത്തിനായി റെയില്‍വേ മുന്‍കൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. സി മോഹന്‍ദാസ് അധ്യക്ഷനായി. രാജന് മുളയന്‍കാവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബന്ധപ്പെട്ട വിഷയങ്ങളുമായി ഒപ്പുശേഖരണം നടത്തി റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."