ആശുപത്രിയില്‍ നാലര വയസ്സുകാരിയുടെ ഒന്നര പവന്‍ സ്വാര്‍ണാഭണം കവര്‍ന്നതായി പരാതി
പട്ടാമ്പി: പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ മാതാപിതാക്കളോടപ്പം ചികിത്സക്ക് എത്തിയ നാലര വയസുകാരിയുടെ ഒന്നരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി.
വിളയൂര്‍ സ്വദേശികളാണ് കഴിഞ്ഞദിവസം കുട്ടിയെ പനിയും ഛര്‍ദിയും കാരണം ഡോക്ടറെ കാണാനായിട്ട് വന്ന സമയത്ത് കുട്ടിയുടെ കാലില്‍ നിന്നും പാദസരം പൊട്ടിച്ച് ആശുപത്രിയില്‍ ഉണ്ടായിരുന്ന സ്ത്രീ ആള്‍കൂട്ടത്തിനിടയില്‍ നിന്നും മറഞ്ഞത്.
ആശുപത്രിയില്‍ തിരക്ക് കൂടിയ സമയമായതിനാല്‍ കുട്ടി പൊട്ടിച്ചതറിഞ്ഞ് ഉടന്‍ മാതാപിതാക്കള്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. സുരക്ഷാജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടത്താനായില്ല. അതെ സമയം ആശുപത്രിയിലെ എല്‍.സി.ഡി ക്യാമറ പ്രവര്‍ത്തനക്ഷമമല്ലാത്തതും പ്രതിയെ കണ്ടത്തുന്നതിന് തടസമായി. പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ആശുപത്രിയിലെ എല്‍.സി.ഡി പ്രവര്‍ത്തനക്ഷമമാകാത്തതിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് പിതാവ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."