ഗോവര്‍ദ്ധിനി പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടി
മാള: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയായ ഗോവര്‍ദ്ധിനി പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടിയും പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. മൃഗസംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതിനെക്കുറിച്ചും കേരളത്തിനാവശ്യമായ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിനെക്കുറിച്ചും എം.എല്‍.എ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ 290 ഗുണഭോക്താക്കള്‍ക്കായാണ് പരിശീലനം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി ചടങ്ങില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടെസ്സി ടൈറ്റസ്, കെ.വി സുജിത് ലാല്‍, ടി.എം രാധാകൃഷ്ണന്, കുഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഡി പോള്‍സണ്‍, ഇ.കേശവന്‍കുട്ടി, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.എസ് തിലകന്, ഡോ. കെ.ആര് അരുണ്‍കുമാര്‍, ഡോ. ഇ.ടി ബിന്ദു, ഡോ. പി.എം മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര് അരുണ്‍കുമാര്‍ ക്ലാസ് നയിച്ചതിനൊപ്പം കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 1.82 കോടി രൂപയുടെ സബ്സിഡി കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ കര്ഷകരിലെത്തിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."