വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന കേസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൊടുങ്ങല്ലൂര്‍: എണ്‍പതുകാരിയായ വീട്ടമ്മയെ വീട്ടില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടു. കുറ്റി താടിയും നീണ്ട മുഖവും ചിതറിക്കിടക്കുന്ന മുടിയുമുള്ള ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്നയാളുടെ ചിത്രമാണ് പൊലിസ് അന്വേഷണ സംഘം തയ്യാറാക്കിയിട്ടുള്ളത്.
കുത്തേറ്റ പരുക്കുകളുമായി ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡില്‍ ഗൗരിശങ്കര്‍ ജങ്ഷന് സമീപം റിട്ട: അധ്യാപിക ഗൗരിയെ കുത്തി പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ തമിഴ് സംസാരിക്കുന്ന യുവാവാണ് കവര്‍ച്ച നടത്തിയത്.
ഇതോടെ അന്വേഷണം തമിഴ് സ്വദേശികളിലേക്കും, ഇതര സംസ്ഥാനക്കാരിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട എ.എസ്.പി മെര്ലിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഗ്രൂപ്പ് തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇരുപതിലധികം തമിഴ് യുവാക്കളെയും, മറ്റ് ഇതര സംസ്ഥാനക്കാരെയും പൊലിസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
മേഖലയിലെ പ്രധാന ആക്രി കച്ചവടക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്. സംഭവം നടന്ന ദിവസം ചന്തപ്പുര ബസ്സ് സ്റ്റാന്റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്ന തമിഴ് യുവാവിനെക്കുറിച്ചും, നിരീക്ഷണ കാമറയില്‍ പതിഞ്ഞയാളെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."