സര്‍വകലാശാലാ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിച്ചു
തൃശൂര്‍: ശുദ്ധജല സ്രോതസ്സായ ഒല്ലൂര്‍ രാമഞ്ചിറ കാര്‍ഷിക സര്‍വകലാശാലാ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ ജലസ്രോതസ്സായ ഈ കുളം മാലിന്യവും പായലും നിറഞ്ഞ് നശിക്കുന്നതായ വാര്‍ത്തകളെ തുടര്‍ന്ന് വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.എസ്റ്റലീറ്റയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഡോ.മണി ചെല്ലപ്പന്‍, ഡോ.മധു സുബ്രഹ്മണ്യം, ഡോ.അരുളരശന്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശനം നടത്തിയത്.
ഒരേക്കറോളം വരുന്ന കുളത്തിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്നതു തടയാന്‍ ഭിത്തികള്‍കെട്ടി സംരക്ഷിക്കുകയും ജലോപരിതലത്തിലും കുളത്തിന്റെ വശങ്ങളിലും വളരുന്ന പായലും പാഴ്‌ച്ചെടികളും നീക്കംചെയ്യുകയും കുളത്തിനടുത്ത് പാഴ്‌വസ്തുക്കളും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിക്കുകയും ഉള്‍പ്പെടെയുള്ള പ്രാരംഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പൊതു ജന സഹകരണത്തോടെ സ്വയം സഹായ സംഘങ്ങള്‍ വഴി മത്സ്യ കൃഷി ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നും സംഘം ശുപാര്‍ശ ചെയ്തു.
കുളക്കരയില്‍ പൂച്ചെടികള്‍ വച്ചു പിടിപ്പിക്കുന്നത് പാഴ്‌ച്ചെടികള്‍ വളരുന്നതു തടയും. പായല്‍ വീണ്ടും വളരുന്നതു തടയാന്‍ മിത്ര കീടങ്ങളെ ഉപയോഗിക്കുന്നതടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും ശാസ്ത്രജ്ഞ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."