HOME
DETAILS
MAL
റാഫേല്‍ കരാര്‍ : ബി.ജെ.പിയെ വെട്ടിലാക്കി പ്രതിരോധ മന്ത്രിയുടെ പ്രസ്താവന
backup
April 21 2016 | 15:04 PM
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് റാഫേല്‍ ജറ്റ് വിമാനം വാങ്ങാനുള്ള കരാറില്‍ അന്തിമ തീരുമാനമായില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിറിന്റെ പ്രസ്താവന ബി.ജെ.പിയെ കുഴക്കി. റാഫേല്‍വിമാനക്കരാറില്‍ അന്തിമ തീരുമാനമായെന്നും മോദി ഗവണ്‍മെന്റിന്റെ തന്ത്രപരമായ നീക്കത്തിലൂടെ 21000 കോടി രൂപയിലധികം രാജ്യത്തിന് ലാഭിക്കാന്‍ കഴിഞ്ഞെന്നും ബി.ജെ.പി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പരീക്കറിന്റെ പ്രസ്താവനയോടെ പാര്‍ട്ടി വെട്ടിലായി.
കരാര്‍പ്രകാരം 8.8 ബില്യണ്‍ യൂറോ മുടക്കി 36 പോര്‍വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. എന്നാല്‍ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍ കരാറില്‍ പുരോഗതിയുണ്ട്. എത്രയും പെട്ടെന്ന് നടപടികള്‍ അവസാനിപ്പിക്കുമെന്നും പരീക്കര്‍ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യത്തെ വിമാനം ലഭിക്കാന്‍ 18 മാസമെങ്കിലും ഇന്ത്യക്ക് കാത്തിരിക്കേണ്ടിവരും.
റാഫേല്‍ വിമാനം വാങ്ങുന്നത് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു. ആദ്യം 120 ജെറ്റുകള്‍ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കരാര്‍ നീണ്ടു പോവുകയായിരുന്നു.
Rafale deal: 'Strengthening defence capabilities'- Modi government saved $3.2 billion out of $12 billion deal. pic.twitter.com/0wXuSBzb2l
— BJP (@BJP4India) April 19, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."