HOME
DETAILS
MAL
ജനസംഖ്യാ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന
backup
April 21 2016 | 15:04 PM
പാറ്റ്ന: ഹിന്ദു ജനസംഖ്യകുറയുന്നതില് ആശങ്കപ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ വിവാദ പ്രസ്താവന. ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഇപ്പോഴുള്ള ജനസംഖ്യാ നയം മാറ്റണമെന്നും മുസ്ലിംകള്ക്ക് രണ്ടിലധികം കുട്ടികള്‍ പാടില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു.
രണ്ടുകുട്ടി നയം എല്ലാ മതങ്ങളിലും നടപ്പാക്കണം.അല്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികള്‍ സുരക്ഷിതരാവില്ല. അവരെ പാകിസ്ഥാനിലെ പോലെ ശിരോവസ്ത്രംമൂടി സംരക്ഷിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
' ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും രണ്ടു കുട്ടികളേ പാടൊള്ളു. നമ്മുടെ( ഹിന്ദു) ജനസംഖ്യ കുറഞ്ഞുവരികയാണ്. ബിഹാറില്‍ ഏഴ് ജില്ലകളില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നു.അവിടെ മുസ്ലിം ജനസംഖ്യ കൂടി. ജനസംഖ്യാ നയം നിര്‍ബന്ധമായും മാറ്റണം. അങ്ങിനെയെങ്കിലേ നമ്മുടെ കുട്ടികള്‍ രക്ഷപ്പെടൂ'. ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പശ്ചിമ ചമ്പാരനിലെ ബാഗഹയില്‍ ഒരു സാംസ്കാരിക യാത്രയില്‍ പ്രസംഗിക്കവേ ആര്.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."