മുട്ടം പോളിടെക്നിക്കില്‍ വീïും എസ്.എഫ്.ഐ ആക്രമണം
മുട്ടം: മുട്ടം പോളിടെക്നിക് കോളജില്‍ വീïും എസ്.എഫ്.ഐ ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ ആസിഫ് റിയാസ്, മാത്യു ഡൊമിനിക് എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആസിഫ് പറഞ്ഞു. ആസിഫ് പോളിടെക്നിക് ഇലക്ഷനില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്നുമുതല്‍ എസ്.എഫ്.ഐക്കാര്‍ തനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നതായി ആസിഫ് പറഞ്ഞു. കഴിഞ്ഞ ഒമ്പതിന് മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ഷഹീമിനെയും എസ്.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആസിഫിന് വേïി പ്രചാരണം നടത്തിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷം എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇക്കാര്യങ്ങള്‍ ചൂïി കാണിച്ച് തനിക്ക് കോളജില്‍ വരാനും പഠിക്കാനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുട്ടം പൊലിസ് സ്റ്റേഷനില്‍ ആസിഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉച്ചയോടെ ആക്രമിക്കപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ മുട്ടം സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ടി.കെ. സുകുവാണ് ആസിഫിനെ കോളജില്‍ നിന്ന് പുറത്തിറക്കിയത്.
ഇടവേളക്ക് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ മുട്ടം പോളിടെക്നിക് കോളജ് വീïും കലുഷിതമാകുകയാണ്. ഇവിടുത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ മുമ്പ് രക്ഷിതാക്കള്‍ ഹൈകോടതിയെ സമീപിച്ച സംഭവംവരെയുïായി. ഇക്കുറി പൊലിസിന്റെ നിഷ്ക്രിയത്വമാണ് കാമ്പസിനെ കലുഷിതമാക്കുന്നതെന്ന ആക്ഷേപമുയര്ന്നിട്ടുï്. തങ്ങളെ മര്‍ദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ വിദ്യാര്‍ഥികളും ആശുപത്രിയില്‍ എത്തിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."