വെള്ളത്തൂവല്‍ പഞ്ചായത്തിന് ആറുകോടിയുടെ വാര്‍ഷിക പദ്ധതി
അടിമാലി: വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിലെ 2016 - 17 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് റ്റി.ആര്. ബിജി, വൈസ് പ്രസിഡന്റ് കവിത സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജോസ് ചെറിയാന്, ശോഭ മനോജ്, റോയി ജോണ്‍ എന്നിവര്‍ അറിയിച്ചു.
5,85,41,884 രുപ അടങ്കല്‍ തുകയുടെ 154 പ്രോജക്റ്റുകളില്‍ 24 സ്പില്‍ ഓവര്‍ പദ്ധതികളും 130 പുതിയ പദ്ധതികളുമാണുള്ളത്.
ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷം പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ആറായിരത്തോളം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് പദ്ധതി രൂപീകരിച്ചതിലൂടെ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിടുന്നു. ഗ്രാമങ്ങളിലെ ജൈവ
പച്ചക്കറി ഉത്പാദനത്തില്‍ വലിയ മുന്നേറ്റം ഉïാക്കുന്നതിനും പദ്ധതിയുï്. സമഗ്ര പച്ചക്കറി വികസനം എന്ന പദ്ധതിയിലൂടെ 2,60,000 വിവിധ ഇനം
പച്ചക്കറിതൈകള്‍ വിതരണം നടത്തും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ സംഘങ്ങള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണം പദ്ധതിയും ഉള്പ്പടുത്തിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."