HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ പൊലിസ് നിലപാട് കര്‍ശനമാക്കുന്നു പൊലിസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  
backup
September 23 2016 | 02:09 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-9


മറുനാടന്‍ തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കണം
നിയമം ലംഘിച്ചാല്‍ കരാറുകാരും കെട്ടിട ഉടമകളും കുടുങ്ങും
തൊടുപുഴ:   തൊടുപുഴ നഗരത്തിലെ തുടര്‍ച്ചയായ കവര്‍ച്ചകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇവരുടെ വിഷയത്തില്‍ പൊലിസ് നിലപാട് കടുപ്പിക്കുന്നു.
നിയമം ലംഘിച്ചാല്‍ കരാറുകാരും കെട്ടിട ഉടമകളുമായിരിക്കും ഇനി കുടുങ്ങുക. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും അവരെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകളും തൊഴിലാളികളെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കണമെന്ന് പൊലിസ് കര്‍ശന നിര്‍ദേശം നല്‍കി. ഇത് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നും തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് അറിയിച്ചു.
അടുത്തിടെ ദമ്പതികളെ ബന്ധിച്ച് വീട്ടില്‍ നിന്നും ഒന്നേമുക്കകാല്‍ ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ പ്രതികളായ മറുനാടന്‍ തൊഴിലാളികളെ തിരിച്ചറിയാന്‍ പൊലിസിന് ഏറെ ബുദ്ധിമുട്ടേïി വന്നിരുന്നു. ഇവരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാന്‍ വൈകിയത് അന്വേഷണത്തെ കാര്യമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് തൊടുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കരാറുകാരെയും കെട്ടിട ഉടമകളെയും വിളിച്ചു കൂട്ടി പൊലിസ് മാര്‍ഗനിര്‍ദേശം നല്‍കിയത്.
കരാറുകാരും കെട്ടിട ഉടമകളും ഇരുന്നൂറു പേജിന്റെ രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കണം. രജിസ്റ്റിന്റെ മാതൃകയും പൊലിസ് കൈമാറി. പൊലിസ് അധികാരികള്‍ നിശ്ചിത ഇടവേളകളില്‍ രജിസ്റ്റര്‍ പരിശോധിക്കും.
മറുനാടന്‍ തൊഴിലാളികള്‍ ഹാജരാക്കുന്ന ഇലക്ഷന്‍ ഐഡി കാര്‍ഡിലെ നമ്പര്‍ വ്യാജമാണെങ്കില്‍ ഉടന്‍ അക്കാര്യം പൊലിസില്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഇത് പരിശോധിക്കാം. തൊഴിലാളികളെ സംബന്ധിച്ചുള്ള പൂര്‍ണമായ ഉത്തരവാദിത്തം അവരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്കായിരിക്കും. അതിനാല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് തൊടുപുഴ സി ഐ എന്‍ ജി ശ്രീമോന്‍  ആവശ്യപ്പെട്ടു.  കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ വിവരം കൈമാറാം. ഡിവൈഎസ്പി: 9497990059, സിഐ: 9497987086, എസ്‌ഐ: 9497980390.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago