റോഡരുകില്‍ അവശനിലയില്‍ കïെത്തിയ മ്ലാവിന്‍ കുട്ടിയെ രക്ഷപെടുത്തി ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം വനത്തില്‍ വിടും
മൂന്നാര്‍: വഴിയരികില്‍ അവശനിലയില്‍ കïെത്തിയ മ്ലാവിന്‍കുട്ടിയെ വനപാലകര്‍ രക്ഷപെടുത്തി. ഇന്നലെ രാവിലെയാണ് രാജമല പെട്ടിമുടിക്ക് സമീപം റോഡരുകില്‍ നാലുമാസം പ്രായമുള്ള ആണ്‍ മ്ലാവിന്‍ കുട്ടിയെ അവശനിലയില്‍ കïെത്തിയത്.
തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മ്ലാവിനെ ആദ്യം കïത്. തൊഴിലാളികള്‍ വനപാലകരെ വിവരമറിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മ്ലാവിനെ മൂന്നാര്‍ മൃഗാശുപത്രിയിലെത്തിച്ചു. സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ വി.സെല്‍വം പരിശോധിച്ചു ചികിത്സ നല്‍കി.
റോഡ് മുറിച്ച് കടക്കുതിനിടെ വീണ് പരുക്ക് പറ്റിയതാണെന്നാണ് നിഗമനം. ഒരുദിവസം മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വനപാലകരുടെ നിരീക്ഷണത്തില്‍ വെച്ച് ആവശ്യമായ പരിചരണങ്ങള്‍ നല്‍കിയ ശേഷം എട്ടാം മൈല്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വനത്തില്‍ വിടുമെന്ന് മൂന്നാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."