HOME
DETAILS
MAL
ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശിക്ക് ജീവപര്യന്തം തടവുശിക്ഷ
backup
April 21 2016 | 17:04 PM
സി.എച്ച്.ആര് കൊമ്പംകല്ല്
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശ പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബഹ്റൈനില്‍ ജോലിക്കെത്തിയ പാക്കിസ്താന് സ്വദേശിക്കാണ് ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോര്‍ട്ട് ഈ ശിക്ഷ വിധിച്ചത്.
250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. 25 വര്‍ഷം കഠിന ശിക്ഷക്കൊപ്പം 10,000 ദിനാര്‍ (ഏകദേശം 17.5 ലക്ഷത്തോളം രൂപ) പിഴയും അടക്കണം. ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.
2015 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പാക്കിസ്താന് സ്വദേശിയെ സംശയം തോന്നി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ വയറ്റില്‍ 800 ഗ്രാം തൂക്കം വരുന്ന ക്യാപ്സ്യൂളുകള് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ക്യാപ്സ്യൂളിന് 100 പാക്കിസ്ഥാന് രൂപ (300 ഫില്‍സ്) എന്ന കണക്കിന് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനത്തിലാണ് കുറ്റം നടത്തിയതെന്നും ഇയാള്‍ കോടതിയില്‍ വിശദീകരിച്ചു. കൂടുതല്‍ പ്രതിഫലം മോഹിച്ച് ഏറെ ക്യാപ്സ്യൂളുകള് കഴിച്ച ഇയാള്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും അവശ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."