പാലാ ജനറല്‍ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിലെ നിയമനം ഉടന്‍ നടത്തണം
പാലാ: ജനറല്‍ ആസുപത്രിയിലെ വിവിധ തസ്തികകളിലെ മുഴുവന്‍ ഒഴിവുകളും അടിയന്തിരമായി നികത്തണമെന്ന് കെ.എം മാണി എം.എല്‍.എ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ അനുവദിച്ചിട്ടുളള 48 ഡോക്ടര്‍മാരുടെ തസ്തികകളില്‍ എട്ടു തസ്തിക ഒഴിവായി കിടക്കികയാണ്.
രാത്രി സമയത്തും ഇ.സി.ജി സൗകര്യം ഉറപ്പുവരുത്താന്‍ ഇ.സി.ജി ടെക്നീഷ്യനേയും ശുചീകരണ വിഭാതം ഒഴിവുകളിലേയും നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നടത്തുവാന്‍ അടിയന്തിരമായി നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് ഒഴിവുകള്‍ നികത്തുന്നതിനുളള ആവശ്യം ഉയര്‍ന്നത്.
ശബരിമല സീസണ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യവിഭാഗം ഡയറക്ടര്‍ക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി. ഓരോ വിഭാഗത്തിലേയും ജീവനക്കാരുടെ ഹാജര്‍ ഉറപ്പുവരുത്തി രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ആശുപത്രി അധികൃതര്‍ക്കും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."