HOME
DETAILS
MAL
തീവ്രവാദത്തിനെതിരെ അമേരിക്കയുമായി യോജിച്ച പോരാട്ടം ആഹ്വാനം ചെയ്ത് ജി.സി.സി ഉച്ചകോടി സമാപിച്ചു
backup
April 21 2016 | 17:04 PM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: തീവ്രവാദത്തിനെതിരെയും ഗള്‍ഫ് മേഖലയിലെ മറ്റു പ്രശ്‌നങ്ങള്‍ക്കെതിരെയും അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത നീക്കത്തിന് ആഹ്വാനം ചെയ്ത് ജി.സി.സി ഉച്ചകോടി സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്ത ഉച്ചകോടിയില്‍ ജി.സി.സിയുടെ എല്ലാവിധ തീവ്രവാദ വിരുദ്ധ പോരാട്ടത്തിനും അമേരിക്ക പച്ചക്കൊടി കാണിച്ചതായാണ് അറിയുന്നത്.
സംയുക്ത ഓപറേഷനിലൂടെ ഐ.എസ് അടക്കമുള്ള ഭീഷണികളെ നേരിടും. അറബ് രാജ്യങ്ങളുടെ സുരക്ഷക്ക് പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളുടെ സുരക്ഷക്ക് അമേരിക്ക മുന്‍കയ്യെടുക്കുമെന്നും ഒബാമ വാഗ്ദാനം ചെയ്തു.
ഇറാന്‍, സിറിയ, യമന്‍ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇറാനുമായുള്ള പ്രശ്‌നത്തില്‍ ജി.സി.സി രാജ്യങ്ങളുടെ ഇംഗിതത്തിനനുസരിച്ച് അമേരിക്ക ഇറാനെതിരെ കൂടുതല്‍ ശക്തമായ നിലപാടെടുക്കം. സിറിയയില്‍ നിലവിലെ പ്രസിഡന്റ് ബഷാറുല്‍ അസദ് മാറി ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നതിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഉച്ചകോടി വിലയിരുത്തി.
[caption id="attachment_1415" align="aligncenter" width="600"] സഊദിയില്‍ നടന്ന ജി.സി.സി ഉച്ചകോടി[/caption]
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ റിയാദിലെ ദര്‍ഇയ്യ രാജകൊട്ടാരത്തിലാണ് ഉച്ചകോടി നടന്നത്. ഉച്ചകോടിക്ക് മുന്‍പായി വിവിധ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച ചെയ്തപ്പോഴും യു.എസ് അധികൃതരും ഒബാമയും വിവിധ പ്രശ്‌നങ്ങളില്‍ ഇറാനെതിരെ കൂടുതല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇറാനെതിരെയുള്ള ഉപരോധം നീക്കിയെങ്കിലും ഇറാന്‍ അവരുടെ കാര്യങ്ങള്‍ ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചിട്ടായിരിക്കണമെന്നും ഇത് സദാസമയം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.
റിയാദിലെ ഉച്ചകോടിയില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായെന്നും അമേരിക്കയും ജി.സി.സി രാജ്യങ്ങളും തീവ്രവാദത്തനെതിരെയും രാജ്യസുരക്ഷക്കെതിരെയുള്ള പ്രശ്‌നങ്ങളില്‍ സംയുക്ത നീക്കത്തിന് ഒരുങ്ങുകയാണെന്നും ആദിത്യമരുളിയ സഊദി ഭരണാധികാരി സല്‍മാന്‍ രണ്ടാവ് പിന്നീട് പറഞ്ഞു. ഉച്ചകോടിക്ക് ശേഷം ഒബാമ ബ്രിട്ടനിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."