ത്രിനേത്ര ഡാന്‍സ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍
കൊല്ലം: നാട്യപ്രിയ ഡാന്‍സ് അക്കാദമി, സേവ് കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ത്രിനേത്ര ഡാന്‍സ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍ 25 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു നാട്യപ്രിയ ഡാന്‍സ് അക്കാഡമി ഡയറക്ടര്‍ ഡോ ദ്രൗപതി പ്രവീണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ആസാമീസ് നൃത്തരൂപമായ സാത്രിയ ആണു വേദിയില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത സാത്രീയ നര്‍ത്തകി അനിത ശര്‍മ്മയാണു വൈകിട്ടു ആറു മണി മുതല്‍ നൃത്ത വിസ്മയം തീര്‍ക്കുന്നത്. നാളെ വൈകിട്ടു ലോക പ്രശസ്ത മണിപ്പൂരി നര്‍ത്തകി ബിംബാവതി ദേവി നൃത്തം അവതരിപ്പിക്കും. സമാപന ദിവസമായ 25ന് വൈകിട്ടു 6നു പത്മശ്രീ മാളവിക സരുക്കായി ഭരതനാട്യം അവതരിപ്പിക്കും. മൂന്നാമതു ത്രിനേത്ര നൃത്തോത്സവത്തോടനുബന്ധിച്ചു 24നും 25നും വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്ത ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ രാജലക്ഷ്മി, ഡോ. ജറിന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."