HOME
DETAILS
MAL
താങ്കള്‍ തിരികെ ജയിലിലേക്കാണ് പോകുന്നത്: സഹാറ മേധാവി സുബ്രതാ റോയിയോട് സുപ്രിംകോടതി
backup
September 23 2016 | 07:09 AM
ന്യൂഡല്‍ഹി: സഹാറ മേധാവി സുബ്രതാ റോയിയുടെ പരോള്‍ കാലാവധി നീട്ടണമെന്ന അഭ്യര്‍ഥന സുപ്രിംകോടതി നിരസിച്ചു. സുബ്രത റോയിയെ തീഹാര്‍ ജയിലിലടക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് സുബ്രതാ റോയ് പരോളിലിറങ്ങിയത്.
കഴിഞ്ഞ മെയ് മാസത്തിലാണ് അമ്മയുടെ മരണത്തെ തുടര്‍ന്ന് സുബ്രതാറോയ് പരോളിലിറങ്ങിയത്. പിന്നീട് പരോള്‍ കാലാവധി നിരവധി തവണ നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സെപ്തംബര്‍ 16 ന് അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും പരോള്‍ നീട്ടണമെന്ന് കോടതിയില്‍ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. എന്നാണ് നിങ്ങള്‍ തിരികെ ജയിലിലേക്കാണ് പോകുന്നത് എന്നാണ് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."