HOME
DETAILS
MAL
തോറ്റാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും: വി.എം സുധീരന്
backup
April 22 2016 | 06:04 AM
കോന്നി: പത്തനംതിട്ട ജില്ലയിലെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജില്ലയിലെ നേതൃയോഗങ്ങളിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുധീരന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലെന്ന പരാതിയെ തുടര്‍ന്ന് സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്താവന. യോഗത്തില്‍ മുന്‍നിര നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."