ഒരു ജി.ബി. ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്റ്.. വായിക്കാം 5G വിശേഷം
ഇന്ത്യയില്‍ 4G അതിന്റെ ശൈശവ ദശയിലും 3G കൗമാരത്തിലുമെത്തിയിട്ടേയുള്ളൂ. എന്നാല്‍, ജപ്പാന്‍ പോലുള്ള വന്‍കിട രാഷ്ട്രങ്ങള്‍ 4G ക്ക് ശേഷം 5G സേവനത്തിലേക്ക് ചുവട് വയ്ക്കുന്നു. ലോകത്തില്‍ 5G സേവനം നല്‍കുന്ന ആദ്യ രാജ്യമാകാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു. 4G
യെക്കാളും അമ്പതിരട്ടി വേഗതയിലാണ് 5G യുടെ വരവ്. 5G യില്‍ കണ്ണടച്ചു
തുറക്കുമ്പോഴേക്കും ഒരു ഫുള്‍ HD സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും.
ജപ്പാനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ് ലോകത്ത് ആദ്യമായിവാണിജ്യാടിസ്ഥാനത്തില്‍ 5G സേവനം യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. ഇതിന്റെ മുന്നോടിയായി ചൈനീസ് ടെലികോം ഭീമന്മാരായ ZTE യുമായും Huawei യുമായും 5G യ്ക്കു വേണ്ട അടിസ്ഥാന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കമ്പനി നടത്തികഴിഞ്ഞു എന്നാണു 'ദ സൗത്ത് ചൈന മോണിങ് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ ടെലികോം കമ്പനിയായ വേരിസോണും ഓസ്‌ട്രേലിയയിലെ ടെല്‍സ്ട്രയും, തെക്കന്‍ കൊറിയന്‍ കമ്പനിയായ എസ്.കെ ടെലിക്കോമുമൊക്കെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ 5G സേവനം നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പുതിയ വാര്‍ത്ത. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടു കമ്പനികളാണ് ZTE യും, Huawei യും. രണ്ടു കമ്പനികളുടെയും വക്താക്കള്‍ പുതിയ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും 2015 ല്‍ ഇരു കമ്പനികളും സോഫ്റ്റ്ബാങ്കുമായി സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട ചില കരാറുകളില്‍ ഒപ്പുവച്ചിരുന്നു.
സോഫ്റ്റ്ബാങ്ക് അവരുടെ വിപുലമായ MIMO (Multiple Input, Multiple Output) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 5G സേവനം സാധ്യമാക്കുന്നത്. വയര്‍ലെസ്സ് നെറ്റ്‌വര്‍ക്കില്‍ സിഗ്നല്‍ സംപ്രേഷണം ചെയ്യുന്ന സമയത്തും, സ്വീകരിക്കുന്ന
സമയത്തും ഒന്നിലധികം ആന്റിനകള്‍ ഉപയോഗപ്പെടുത്തി ഡാറ്റ ട്രാന്‍സ്മിഷന്‍ അതിവേഗതയിലാക്കുന്ന വിദ്യയാണ് MIMO. ഭാവിയിലെ 5G നെറ്റ്‌വര്‍ക്കുകളുടെ നട്ടെല്ല് ആയേക്കാന്‍ സാധ്യതയുള്ള ടെക്‌നോളജിയാണ് MIMO. 5G യാഥാര്‍ഥ്യമായാല്‍ ഇന്നത്തെ Mbps ല്‍ നിന്നും ഇന്റര്‍നെറ്റിന്റെ വേഗത Gbps ല്‍ എത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."