കാവേരിയുടെ വെള്ളം കര്‍ണാടകയ്ക്കു മാത്രം; നിയമസഭ പ്രമേയം പാസാക്കി
ബെംഗളൂരു: കാവേരി നദിയുടെ വെള്ളം കര്‍ണാടകയ്ക്കു മാത്രമായിരിക്കുമെന്ന പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കില്ലെന്ന് മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെയാണ് നിയമസഭയും പ്രമേയം പാസാക്കിയത്.
തമിഴ്‌നാടിന് അനുകൂലമായി സുപ്രിം കോടതി വിധി വരികയും തുടര്‍ന്ന് വന്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
കോണ്‍ഗ്രസ് അംഗം സി രവി അവതരിപ്പിച്ച പ്രമേയം സഭ എതിരില്ലാതെയാണ് പാസാക്കിയത്. പ്രതിപക്ഷമായ ബി.ജെ.പിയും പ്രമേയത്തെ പിന്തുണച്ചു.
കര്‍ണാടകയിലെ നിലവിലെ വരള്‍ച്ചാ വസ്തുതകള്‍ വിലയിരുത്താതെ വിധി പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ വിധി നടപ്പാക്കാനാവില്ലെന്ന് പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം, തമിഴ്‌നാടിന് 6000 ക്യുസെക്‌സ് ജലം നല്‍കണമെന്നാണ് സുപ്രിം കോടതിയുടെ വിധി. ഇതു നല്‍കിയാല്‍ ബെംഗളൂരു, മൈസൂരു, മണ്ഡ്യ എന്നിവിടങ്ങളിലെ കുടിവെള്ളം മുട്ടുമെന്നാണ് കര്‍ണാടകയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."