ഹാജിമാര്‍ക്ക് മദീന യാത്രയ്ക്ക് പഴഞ്ചന്‍ ബസ്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഹജ്ജ്കമ്മിറ്റി
കൊണ്ടോട്ടി: സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ക്ക് മദീന യിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയത് പഴഞ്ചന്‍ ബസ് ആണെന്ന തരത്തിലുള്ള പത്രവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം ബാപ്പു മുസ്്ലിയാര്‍ അറിയിച്ചു. പ്രശ്നത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കാര്യമായി ഇടപെട്ടിട്ടില്ലെന്ന പരാമര്‍ശം തെറ്റിദ്ധാരണാജനകവുമാണ്.
മദീന യാത്രക്ക് ഇന്നുവരെ ഉപയോഗിച്ച 46 ബസുകളില്‍ നാല് ബസുകള്‍ മോശപ്പെട്ടവയായിരുന്നു എന്നത് വസ്തുതയാണ്. ഈ കാര്യം അതാതു സമയങ്ങളില്‍തന്നെ സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ പ്രതിനിധികള്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ എന്നിവരെ നേരില്‍കണ്ട് അറിയിച്ചിരുന്നു.
ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സഊദി അറേബ്യയില്‍ ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിനുളള പരിപൂര്‍ണ ഉത്തരവാദിത്വം ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ നിക്ഷിപ്തമായതിനാല്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്. കേരള ഹാജിമാര്‍ക്ക് മാത്രമേ പ്രശ്നങ്ങളുള്ളൂ എന്ന വാര്‍ത്തയും തെറ്റാണ്. കേരള ഹാജിമാര്‍ക്ക് പ്രത്യേകമായിട്ടല്ല ബസുകള്‍ ഒരുക്കുന്നത്.
ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്ക് ഒരേ തരത്തില്‍ തന്നെയാണ് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെയാണ് ഹജ്ജ് കമ്മിറ്റിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."