HOME
DETAILS
MAL
കശ്മിരികളെ പാകിസ്താന് വഞ്ചിക്കുന്നു: അല്‍ഖാഇദ
backup
September 23 2016 | 19:09 PM
ന്യൂഡല്‍ഹി: കശ്മിരികളെ പാകിസ്താന് വഞ്ചിക്കുകയാണെന്ന് അല്‍ഖാഇദ. കശ്മിര് പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രസ്താവന ശ്രദ്ദേയമാവുന്നത്. നവാസ് ശരീഫ് സര്‍ക്കാരിനെയും പാക് സൈന്യത്തെയും ഇന്റലിജന്‍സിനെയും പ്രസ്താവനയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രിയപ്പെട്ട കശ്മിരി സഹോദരന്മാരേ എന്ന് വിളിച്ചാണ് പ്രസ്താവന. കാരുണ്യം കാണിക്കുന്നവരോടും കശ്മിരിലെ സംഘര്‍ഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവരോടും വിടപറയാന്‍ സമയമായില്ലേയെന്ന ചോദ്യവും പ്രസ്താവനയിലുണ്ട്. സംഘടനാ വക്താവ് ഉസ്താദ് ഉസാമ മഹ്മൂദിന്റെ പേരിലാണ് പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."