റബര്‍ വിലയിലുണ്ടായ കയറ്റം സ്ഥായിയല്ലെന്ന് വിദഗ്ധര്‍
കോട്ടയം: റബര്‍ വിലയില്‍ അടുത്ത ദിവസങ്ങളിലുണ്ടായ കയറ്റം സ്ഥായിയായുണ്ടായിട്ടുള്ളതല്ലെന്ന് വിദഗ്ധര്‍. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ രാജ്യാന്തര തലത്തില്‍ ഉല്‍പ്പാദനം വര്‍ധിക്കുമെന്നതിനാല്‍ വിലയില്‍ കാര്യമായ കയറ്റം വരും മാസങ്ങളില്‍ പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില വര്‍ധന സ്ഥിരപ്രവണതയായി കാണാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരതാ ഫണ്ടിന്റെ പിന്തുണ മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് കാര്യമായ ഭീഷണിയുണ്ടായേക്കില്ല. അടുത്ത മാസം മുതല്‍ വിലസ്ഥിരതാ ഫണ്ടിന്റെ രണ്ടാം വര്‍ഷത്തെ വിനിയോഗം ആരംഭിക്കാനിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് റബറുല്‍പ്പാദനം അഞ്ചു ശതമാനം വര്‍ധിക്കും. പ്രതിവര്‍ഷം ഒന്‍പത് ലക്ഷം ടണ്ണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആറു ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു.
കാലാവസ്ഥയുള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ മൂലം ഈ വര്‍ഷം അഞ്ചു ശതമാനം വരെ ഉല്‍പ്പാദനം വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."