പി.എസ്.സി; 65 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ അഞ്ച്
വിവിധ വകുപ്പുകളിലായി പി.എസ്.സി അപേക്ഷ ക്ഷണിച്ച 65 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ അഞ്ച്. 23 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്, വനംവകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്, ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെടെ 11 തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് എന്നിവയില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്, സാമൂഹ്യനീതി വകുപ്പില്‍ കെയര്‍ടേക്കര്‍ (ഫീമെയില്‍), ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ 28 തസ്തികകളില്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനം എന്നിങ്ങനെയാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ എല്‍.ഡി ക്ലര്‍ക്ക്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (കന്നഡ മീഡിയം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ്, ഫുള്‍ടൈം, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് അസിസ്റ്റന്റ്, കെ.ടി.ഡി.സിയില്‍ അക്കൗണ്ട്‌സ് ഓഫിസര്‍, വനംവകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍, ഭൂജല വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, മെഷീനിസ്റ്റ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഫാമിങ് കോര്‍പറേഷനില്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍, മുനിസിപ്പല്‍ കോമണ്‍സര്‍വിസ്, വിവിധ വികസന അതോറിറ്റികളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി), ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍ തുടങ്ങി 65 തസ്തികകളിലേക്കാണ് വിജ്ഞാപനം.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നേരത്തേ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapsc.gov.in സന്ദര്‍ശിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ ലിങ്ക് തുറന്ന ശേഷം നിര്‍ദേശാനുസരണം അതു ചെയ്ത ശേഷം അപേക്ഷിക്കുക.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കു പി.എസ്.സി കോള്‍സെന്ററില്‍ (0471 2554000) വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."