റെയില്‍വേ ഭരണ സിരാകേന്ദ്രവും കോഴിക്കോട്ടേക്ക്്
കോഴിക്കോട്: ഇന്ന് മുതല്‍ കേന്ദ്ര റെയില്‍വേ വകുപ്പിന്റെ ആസ്ഥാനം കോഴിക്കോട്ട് പ്രവര്‍ത്തിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രിമാരായ മനോജ് സിന്‍ഹ, രാജേഷ് ഗോഹെന്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ തുടങ്ങി റെയില്‍വേയുടെ ഉന്നതതല ഉദ്യോഗസ്ഥരെല്ലാം ഇന്ന് കോഴിക്കോട്ടെത്തും.
ബി.ജെ.പിയുടെ ദേശീയ കൗണ്‍സിലിനായാണ് ഉന്നതതല സംഘം കോഴിക്കോട്ടെത്തുന്നത്. ഇവര്‍ക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മൂന്നു ദിവസം ഇവര്‍ കോഴിക്കോട്ട് തങ്ങും. നാളെ രാവിലെ റെയില്‍വേ സ്‌റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമില്‍ പ്രത്യേകം തയാറാക്കിയ പവലിയനില്‍ വച്ച് പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ തറക്കല്ലിടല്‍ കര്‍മവും നടക്കും.
ഇതിനു പുറമെ കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ റെയില്‍വേ മന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റേയും മലബാറിന്റെയും പ്രധാന അടിയന്തിര ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷനും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സിലും തയാറാക്കിയ നിവേദനങ്ങളും മന്ത്രിക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."